വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ രണ്ടു മുതൽ എട്ടു വരെ സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും പ്രവേശനം സൗജന്യമെന്ന് വനം വകുപ്പ്.വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ദേശീയോദ്യാനങ്ങളിലും ടൈഗർ റിസർവുകളിലും പ്രവേശനം സൗജന്യമാണ്. എന്നാൽ ഇത്തരം കേന്ദ്രങ്ങളിൽ നൽകിവരുന്ന മറ്റു സേവനങ്ങൾക്ക് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഫീസുകൾ ബാധകമായിരിക്കുമെന്നും വനം വകുപ്പ് അറിയിച്ചു.
വാരാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സര പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.വിജയികൾക്ക് ഒക്ടോബർ എട്ടു മുതൽ ഒരു വർഷക്കാലത്തേയ്ക്ക് എല്ലാ സംരക്ഷണ പ്രദേശങ്ങളിലും പ്രവേശനം സൗജന്യമാക്കിയിട്ടുമുണ്ട്.