നെല്ലിക്കയുടെ ഔഷധ ഗുണങ്ങളെ കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാകും.ആയുര്‍വേദ വൈദ്യശാസ്ത്രം അമൃതെന്നോണമാണ് നെല്ലിക്കയെ കണക്കാക്കുന്നത്. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് നെല്ലിക്കയ്ക്ക് ശക്തമായ ആന്റി-ഇന്‍ഫ്ലമേറ്ററി,ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്.വൈറ്റമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും വലിയ അളവില്‍ നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. നെല്ലിക്ക,സീസണല്‍ ഇന്‍ഫ്ലുവന്‍സയും അണുബാധയും തടയാന്‍ ഉത്തമമാണ്.ജലാംശം അധികമായി ഉള്ളതിനാല്‍ ചര്‍മ്മത്തിനും മുടിക്കും ഏറെ ഗുണകരവുമാണ്.നമ്മുടെ സ്ഥിരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒരു സൂപ്പര്‍ഫുഡാണ് നെല്ലിക്ക എന്ന് നിസംശയം പറയാം.
ഇനി പറയാന്‍ പോകുന്നത് വെറും വയറ്റില്‍ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ചാണ്.ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ക്കു പേരുകേട്ട വൈറ്റമിന്‍ സി അടങ്ങിയ നെല്ലിക്കയുടെ ജ്യൂസ് വെറുംവയറ്റില്‍ കുടിക്കുന്നത് രോഗപ്രതിരോധ സംവിധാനത്തിന് കാര്യമായ ഉത്തേജനം നല്‍കുകയും അണുബാധകളെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യും. മൊത്തത്തിലുള്ള ആരോഗ്യം വര്‍ധിപ്പിക്കാനും ഏറെ ഉത്തമവുമാണ്.ഇതിലെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ശരീരഭാഗങ്ങളിലെ വീക്കം പോലുള്ളവ കുറയ്ക്കാനും സഹായിക്കും.
ഇനി പറയാന്‍ പോകുന്നത് വെറും വയറ്റില്‍ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ചാണ്. ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ക്കു പേരുകേട്ട വൈറ്റമിന്‍ സി അടങ്ങിയ നെല്ലിക്കയുടെ ജ്യൂസ് വെറുംവയറ്റില്‍ കുടിക്കുന്നത് രോഗപ്രതിരോധ സംവിധാനത്തിന് കാര്യമായ ഉത്തേജനം നല്‍കുകയും അണുബാധകളെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യും. മൊത്തത്തിലുള്ള ആരോഗ്യം വര്‍ധിപ്പിക്കാനും ഏറെ ഉത്തമവുമാണ്.ഇതിലെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ശരീരഭാഗങ്ങളിലെ വീക്കം പോലുള്ളവ കുറയ്ക്കാനും സഹായിക്കും.
നെല്ലിക്ക പതിവായി കഴിച്ചാല്‍ സന്ധി വേദന ശമിക്കും.ഗ്യാസ്ട്രിക് ജ്യൂസിന്റെ സ്രവണം ഉത്തേജിപ്പിക്കുകയും പോഷകങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ദഹനത്തെ സഹായിക്കാനും നെല്ലിക്ക ജ്യൂസ് സഹായിക്കുന്നുണ്ട്.അവശ്യ വൈറ്റമിനുകളും ധാതുക്കളും കൊണ്ടു സമ്പന്നമാണ് നെല്ലിക്ക.അതിനാല്‍ വെറും വയറ്റില്‍ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് മെറ്റബോളിസം വര്‍ധിപ്പിക്കുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യും.
പ്രമേഹ രോഗമുള്ള വ്യക്തികള്‍ക്ക് നെല്ലിക്ക ജ്യൂസ് രക്തത്തിലെ പഞ്ചസാരയുടെ അളവു സന്തുലിതമാക്കാന്‍ സഹായിക്കും.കൊളസ്‌ട്രോളിന്റെ അളവു കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും നെല്ലിക്ക സഹായിക്കും.ഇതില്‍ കാണപ്പെടുന്ന നാരുകളും പോളിഫെനോള്‍ പോലുള്ള ആന്റിഓക്‌സിഡന്റുകളുടെ സാന്നിധ്യവുമാണ് ഇതിനു കാരണം.
ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാന്‍ പ്രഭാതത്തില്‍ നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. നെല്ലിക്ക ജ്യൂസിലെ ഉയര്‍ന്ന അളവിലുള്ള വൈറ്റമിന്‍ സി കൊളാജന്‍ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നു ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യും.ഇത് ആരോഗ്യകരവും കൂടുതല്‍ തിളക്കമുള്ളതുമായ ചര്‍മം നിലനിര്‍ത്തും. നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും മുടികൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യുന്നു.
നെല്ലിക്ക ജ്യൂസ് പതിവായി കഴിക്കുന്നത് നമ്മുടെ പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്തും. നല്ല കാഴ്ച ശക്തി ലഭിക്കാനും നെല്ലിക്ക ജ്യൂസ് പതിവായി കഴിക്കുന്നത് വഴി സാധിക്കും.കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്‍,തിമിരം എന്നിവയുടെ അപകടസാധ്യത കുറയ്ക്കുന്നതിനും ഇത് സഹായകമാണ്.നിത്യഭക്ഷണത്തില്‍ നെല്ലിക്ക കൂടി നമുക്കിനിഉള്‍പ്പെടുത്താം