ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ച ക്രൈംബ്രാഞ്ച് അന്വേഷിക്കും.

atmalayalam
0 Min Read
Idukki Dam.

ഇടുക്കി അണക്കെട്ടിലെ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി. ഇതു സംബന്ധിച്ച് ഡിജിപി ഉത്തരവിറക്കി.സെപ്റ്റംബർ അഞ്ചിന് ഡാം സേഫ്റ്റി എക്സിക്യൂട്ടീവ് എൻജിനീയർ ഇടുക്കി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് നടപടി.ഇടുക്കി പൊലീസിനായിരുന്നു നിലവിൽ അന്വേഷണ ചുമതല.ഒറ്റപ്പാലം സ്വദേശിയാണ് ഡാമിൽ അതിക്രമിച്ചു കയറി ഹൈമാസ്റ്റ് ലൈറ്റിന്റെ ടൈമറിലും എർത്ത് വയറിലും മറ്റുമായി 11 താഴുകൾ ഘടിപ്പിച്ചതായി കണ്ടെത്തിയത്.അണക്കെട്ടിന്റെ ഷട്ടറിനെ ബന്ധിപ്പിച്ചിരിക്കുന്ന വടങ്ങളിൽ എന്തോ ദ്രാവകം ഒഴിക്കുന്നതായും കണ്ടെത്തിയിരുന്നു.ഈ സംഭവവുമായി ബന്ധപ്പെട്ട് അണക്കെട്ടിലുണ്ടായ സുരക്ഷാ വീഴ്ചയിൽ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ആറു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു

Share This Article
Leave a comment