പ്രായമേറും മുമ്പ് തലമുടി നരച്ചുതുടങ്ങുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്.അകാലനര പലര്‍ക്കും ബുദ്ധിമുട്ടുകളും സൃഷ്ടിക്കാറുണ്ട്.തലമുടിയുടെ ആരോഗ്യത്തില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം ഭക്ഷണം തന്നെയാണ്.തലമുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും വൈറ്റമിനുകള്‍ കൂടിയേ തീരൂ.തലമുടി വേഗത്തില്‍ നരയ്ക്കുന്നതും വൈറ്റമിന്‍ കുറവ് മൂലമാണ്.അതിനാല്‍ അകാലനരയെ അകറ്റാനും ആരോഗ്യമുള്ള തലമുടിക്കുമായി വൈറ്റമിനുകള്‍ അടങ്ങിയ ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്തണം.അത്തരം ഭക്ഷണങ്ങളെ അറിയാം.
ഇലക്കറികള്‍ കഴിക്കേണ്ടത് മുടിയുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ്.ഇവയില്‍ അയണ്‍,ഫോളേറ്റ്, വൈറ്റമിനുകള്‍,കാത്സ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.അതിനാല്‍ മുടിയുടെ ആരോഗ്യം ഉറപ്പാക്കാന്‍ ഇവ കഴിച്ചേ തീരു.ബയോട്ടിനും വൈറ്റമിന്‍ ബിയും ഡിയും അടങ്ങിയ മുട്ട തലമുടി വളരാനും അകാലനര പോലെയുള്ള പ്രശ്നങ്ങളെ തടയാനും ഗുണം ചെയ്യും.പാല്,തൈര്,മറ്റു പാലുത്പ്പന്നങ്ങള്‍ എന്നിവയില്‍ പ്രോബയോട്ടിക്സ്,ധാതുക്കള്‍,ആന്റിഓക്സിഡന്റുകള്‍,ബി വൈറ്റമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.ഈ പോഷകങ്ങള്‍ ഒരുമിച്ച് മെലാനിന്‍ ഉല്പാദനത്തെ സഹായിക്കുകയും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം സംരംക്ഷിക്കപ്പെടുകയും ചെയ്യും.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കും.അതിനാല്‍ സാല്‍മണ്‍ ഫിഷ് പോലെയുള്ളവ കഴിക്കാം. വൈറ്റമിനുകളും മിനറലുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഇവ തലമുടി വളരാന്‍ സഹായിക്കും.ബദാം,വാള്‍നട്സ്, ചിയ വിത്തുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഗുണം ചെയ്യും.
ചെറുപയറില്‍ അയൺ ധാരാളമായി അടങ്ങിയിരിക്കുന്നു.ഇത് കൂടാതെ പ്രോട്ടീന്‍, വൈറ്റമിന്‍ ബി,പൊട്ടാസ്യം,മഗ്നീഷ്യം,ഫോളിക് ആസിഡ് തുടങ്ങിയ അവശ്യ പോഷകങ്ങളും ചെറുപയറില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായ ഡാര്‍ക്ക് ചോക്ളേറ്റ് കഴിക്കുന്നത് മുടിയുടെ ആരോഗ്യം കൂട്ടാനും അകാലനരയെ ചെറുക്കാനും സഹായിക്കും. കോപ്പര്‍ ധാരാളം അടങ്ങിരിക്കുന്നതിനാല്‍ മെലാനിന്‍ ഉത്പാദനം കൂടുകയും ചെയ്യും. കൂണുകള്‍ ഡയറ്റിലുള്‍പ്പെടുത്തുന്നതും ഗുണമാണ്.കോപ്പറിന്റെ ഉറവിടം കൂടിയായ ഇവ മെലാനിന്‍ ഉത്പാദനം കൂട്ടും.