കാർട്ടൂണിസ്‌റ്റ് സുകുമാർ(91) അന്തരിച്ചു.തിരുവനന്തപുരത്തെ ആറ്റിങ്ങലിലാണ് ജനനം.എസ് സുകുമാരൻ പോറ്റി എന്നാണ് ശരിയായ പേര്.1950ൽ വികടനിലാണ് ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്.1957ൽ പൊലീസ് വകുപ്പിൽ ജോലിക്കു കയറി.1987ൽ വിരമിച്ചശേഷം മുഴുവൻസമയ എഴുത്തും വരയും തുടര്‍ന്നു.കഥയും നോവലും കവിതയും നാടകവും ഉൾപ്പെടെ 52 ഹാസ്യഗ്രന്ഥങ്ങൾ സുകുമാറിന്റെതായുണ്ട്.
നർമകൈരളിയുടെയും കേരള കാർട്ടൂൺ അക്കാദമിയുടെയും സ്ഥാപകനേതാവാണ്. ഹാസ്യമൊഴികളോടെ12 മണിക്കൂർ അഖണ്ഡ ചിരിയജ്ഞം നടത്തി റെക്കോഡിട്ടു.കേരളസാഹിത്യ അക്കാദമി പുരസ്‌കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്.ഭാര്യ:പരേതയായ സാവിത്രി,മകൾ:സുമംഗല
കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു.


Leave a comment
Leave a comment